top of page

നിലച്ച ഒരു ഘടികാരം

തുടച്ചു വെടിപ്പാക്കി ചാവി കൊടുത്ത് മിനുക്കി

ചലിപ്പിച്ച് മേശപ്പുറത്ത് സ്ഥാപിച്ചു

ഒരിക്കൽ കൃത്യം മണിയടിച്ചു മുന്നോട്ടു പായിച്ച

ആ ക്ലോക്ക് .. ഒന്ന് കാണാൻ

പിന്നെ ആടിക് ടിക് ശബ്ദം

എൻറെ കാൽവേഗങ്ങൾക്കും നെഞ്ചിടിപ്പിനും

കൂട്ടിരുന്ന ജീവൻറെ താളം.. ഒന്ന് കേൾക്കാൻ

“ഇക്കാലത്ത് ആരെങ്കിലും ഈ പഴഞ്ചൻ ക്ലോക്ക്

ഇവിടെ വെക്കുമോ”

“മണി നോക്കാൻ മൊബൈൽ പോരെ”

പരാതികൾ ഒഴുകി

വീട്ടിലാകെ അലോസരമായി

“ഒന്ന് നടു നിവർത്താൻ കിടക്കുമ്പോൾ

ഈ ശബ്ദം ഉറക്കം കെടുത്തുന്നു”

അമ്മയും കൂട്ടത്തിൽ ചേർന്നു

ദൂരെ കളയാം ..എറിഞ്ഞുടയ്ക്കാം ..അല്ലേൽ

വീണ്ടും തട്ടിൻപുറത്ത് ഒളിപ്പിയ്ക്കാം ..

ഞാൻ നടന്നടുത്തു ..കയ്യിലെടുത്തു ..

സൂക്ഷിച്ചൊന്നു നോക്കി ...

നീറി നീലിച്ച ഓർമ്മ ഞരമ്പുകൾ

കെട്ടു പിണയുന്നു; വരിഞ്ഞു മുറുക്കുന്നു;

ഞാനതിൽ തടഞ്ഞ് വീണ്തണുത്തു

ഒപ്പം സൂചികളും.

6 views0 comments

Recent Posts

See All
bottom of page