top of page

ഇന്ന് ഉമ്മവെക്കുകയില്ല നിന്നെ എന്നവളും ഇന്ന് ഉമ്മ വെക്കുകയില്ലനിന്നെ എന്ന് അവനും ഉറപ്പിച്ച ഒരു ദിവസം. മരണപ്പെട്ടിട്ടും പക്ഷികളുടെ ഒച്ച കേൾക്കുന്ന ഒരാൾ അവരുടെ വീട്ടിലേക്ക്കയറി വന്നു അവൻ, വീട്ടിലെ ഒഴിഞ്ഞ പക്ഷിക്കൂട്ടിലേക്ക്നോക്കി. അവൾ അയാൾക്ക്മധുരമില്ലാത്തനാരങ്ങകൾ കൊടുത്തു. പക്ഷികളുടെ ഒച്ച കേൾക്കുന്ന അയാളോട് അവന് അസൂയതോന്നി. "നീ ഇപ്പോൾ പക്ഷികളെ കാണാറില്ലല്ലോ " എന്ന് അവൾ അവനോട് കുത്തി കുത്തി പറഞ്ഞു. അയാൾ ഇരിക്കാൻ ഒരിടം തിരഞ്ഞു മരണപ്പെട്ടവരുടെ ഉടലിന്കനം കുറവോ ഏറെയോ എന്നറിയാതെ ചില പക്ഷിത്തൂവലുകൾ കാറ്റിനോടൊപ്പംപറന്നുകളിച്ചു.

മുക്കുറ്റിയുടെപച്ചിലകൾക്ക്

നീലയിൽ മുക്കി ചിത്രം വരച്ച ഒരാളെക്കുറിച്ച്. അപ്പോൾ അവൾ അറിയാതെ ഓർത്തു. അയാൾക്ക് നിറാന്ധത ആയിരുന്നിരിക്കാം! നീലയല്ല, അയാൾ പച്ചനിറം തന്നെയാണ് ഇലകൾക്ക് കൊടുത്തതെന്ന്മരണപ്പെട്ടിട്ടും പക്ഷികളുടെഒച്ച കേൾക്കുന്ന അയാൾ പറഞ്ഞു. അവൾക്ക്അയാളോട് പാവം തോന്നി. പക്ഷികൾ കാണാമറയത്തുനിന്ന്ചിലച്ചു. ആരും കേട്ടില്ല. " നിങ്ങൾ എനിക്ക് ഒരു തലയിണതരണം. എങ്ങനെ വെച്ചിട്ടുംകിടക്കുമ്പോൾ തലമുഴുവൻ വേദനയാണ്” അയാൾ പറഞ്ഞു. മരിച്ചവരുടെ ഉടൽ കാറ്റിനൊത്തു ആടിക്കളിച്ചു അപ്പോൾ അവൾക്ക്അവനെ ഉമ്മ വയ്ക്കാൻ തോന്നി. അപ്പോൾ അവന്അവളെ ഉമ്മ വയ്ക്കാൻ തോന്നി. മരണപ്പെട്ടിട്ടും പക്ഷികളുടെ ഒച്ച കേൾക്കുന്ന അയാളെ ഓർത്ത് അവരത്‌ പരസ്പരംപറഞ്ഞില്ല. അകത്തെ മുറിയിൽ അവൻ പാതിവെട്ടി മുറിച്ച ചിറക് ഉണ്ടായിരുന്നു

അതിൽ നി ന്ന് ചോരയിറ്റുന്നുണ്ടായിരുന്നു. അത് ഏത് പക്ഷിയുടെതാണ്? അയാൾ ചോദിച്ചു അവനും അവളും മിണ്ടാതിരുന്നു ആ ചോദ്യം കൊണ്ട്അയാൾ തൃപ്തനായില്ല വീണ്ടും വീണ്ടും അയാൾ ചോദ്യം ചോദിച്ചാൽ

പറയാവുന്ന ഉത്തരങ്ങളെല്ലാം

പക്ഷികൾ കൊത്തിക്കൊണ്ടുപോയാലോ എന്ന് അവനും അവളുംപേടിച്ചു അയാൾ ചോരത്തുള്ളികളിൽ തൊട്ടു. ഇതൊരു പ്രാവി ൻറെ ചിറകാണ്

ഇതൊരു കുയിലിനെതൊണ്ടയാണ്. അവർ കരയുന്നുണ്ട്. എനിക്ക് കേൾക്കാനാവുന്നുണ്ട്

അയാൾ പതുക്കെപറഞ്ഞുകൊണ്ടേയിരുന്നു. അത്ര നേരം ഉമ്മ വെക്കാതിരുന്നതിൽ അവനും അവൾക്കും ഖേദം തോന്നി. വല്ലാത്ത ഖേദം തോന്നി. പക്ഷികൾ കരയുന്നത് ഞങ്ങൾക്കും കേൾക്കാമെന്ന്തന്നെ തോന്നി. അത് അവർ അയാളോട്പറഞ്ഞു. അല്ല പറയണം എന്ന്കരുതി. ഒരുതവണയെങ്കിലും ഉമ്മവെച്ചിരുന്നെങ്കിൽ

ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്ന് അവനും അവളുംകരുതി അയാൾ ഒരു സ്സ് വെള്ളം ചോദിച്ചു. അവൾ കടൽ മുക്കി ക്കൊടുത്തു

ചെറുമീനുകൾ ഗ്ലാസിലൂടെ ആഞ്ഞു നീന്തി നോക്കൂ മീനുകൾ ഉടൻ പക്ഷികളാവും. ഞാൻ ഈ വെള്ളം കുടിച്ചാൽ! അയാൾ പറഞ്ഞു കടലും മീനും ഗ്ലാസുംവെള്ളവും എത്രവേഗംപക്ഷികളെ ഓർക്കുന്നു! ഹോ! ഒന്നുമ്മ വെച്ചാൽ മതിയായിരുന്നു. അവനും അവളും വെറുതെഓർത്തു. പക്ഷിക്കൂട് ഒഴിഞ്ഞുകിടക്കുന്നു. അയാൾ ഉമ്മറത്ത്ഇരിക്കുന്നുമുറിയിൽ

ചോരയിറ്റുന്ന പ്രാവിൻ ചിറക്. വീട്ടിലേക്ക് തിടുക്കത്തിൽ കയറിവരുന്നു കടൽ! അവൻ അവളെയും അവൾ അവനെയും വേഗത്തിൽ ഉമ്മവച്ചു ചുണ്ടുകളിൽനി ന്ന് നൂറുകണക്കിന്പക്ഷികൾ പറന്നുപോയി

39 views0 comments

Recent Posts

See All
bottom of page