top of page

അടർന്നു വീണ,

തൊട്ടാൽ പൊള്ളുന്ന

ഒരു തുള്ളി

കണ്ണീർ..


വെടിയേറ്റ്

പാതി വെന്ത്

നിശ്ചലമായൊരു

പെൺചിറക്


ചോരയും

വെടിമരുന്നും

മണക്കുന്ന

കുഞ്ഞു തെരുവ്


പ്രണയമിറങ്ങിപ്പോയ

ഹൃദയം പോലെ

ശൂന്യമായ

മരവിച്ച വീട്


പാട്ടിൻറെ പാതിയിൽ

ഗളഛേദം ചെയ്യപ്പെട്ട

തെരുവുഗായകൻറെ

ശിരസ്സ്


അക്ഷരങ്ങളിൽ

പുസ്തകങ്ങളിൽ

നിറഞ്ഞു പെയ്യുന്ന

ചോരമഴ


വിഷം തീണ്ടി

ഘനീഭവിച്ച,

വിളർത്ത

സന്ധ്യ


കാബൂൾ...


ടാഗോറിൻറെ ,

കാബൂളിവാലയുടെ,

മിനിയുടെ,

അതേ കാബൂൾ..!

4 views0 comments

Recent Posts

See All
bottom of page