top of page

ഇന്നലെയെന്നപോലിന്നും

ഇന്നലെയെന്നപോലിന്നും

ഇനി നാളെയുമിങ്ങനെ

ഒന്നിനുമില്ല മാറ്റം,

വെയിൽ, നിഴൽ, ഇരുൾ.

എങ്കിലുമൊരു ചിറകനങ്ങുന്നുണ്ട്,

അതിലൊരാകാശശകലം വിരിയുന്നുണ്ട്,

അതിൽ അനന്തത

നീലയായ് പടർന്നേറുന്നുണ്ട്.

ഇന്നലെയെന്നപോലിന്നും

ഇനി നാളെയുമടുത്ത നാളും

പിന്നെയും നാളെ, നീളെ ....

എങ്കിലുമൊരിതൾ തിളങ്ങുന്നുണ്ട്,

അതിലൊരു നേർത്ത സുഗന്ധം നിറയുന്നുണ്ട്,.

അതിൽ സ്വച്ഛത വെണ്മയായ്

അലിഞ്ഞു ചേരുന്നുണ്ട്.

ഇന്നലെയെന്നപോലിന്നും

ഇനിയെല്ലാനാളുമിങ്ങനെ.

എങ്കിലും ആരോ ചിരിക്കുന്നുണ്ട്.

അതു കാൺകെ

പ്രിയതയാർന്നാരോ ഒപ്പം ചിരിക്കുന്നുണ്ട്.

അതിൽ അഗാധത

പല നിറങ്ങളായ്

കലർന്നുകലർന്ന് മറയുന്നുണ്ട്.

117 views0 comments

Recent Posts

See All

എഡിറ്റോറിയൽ (ഓഗസ്റ്റ് മാസം)

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത

bottom of page