top of page

അന്ന് ഓണത്തിന് മണമുണ്ടായിരുന്നു

അന്ന്

ഓണത്തിന്

മണമുണ്ടായിരുന്നു


ഉമ്മറമുറ്റത്തു

വട്ടം വയ്ക്കുന്ന

ചാണകച്ചൂര്


പൂതേടിച്ചെല്ലുന്ന

കരിംപച്ചവഴിയിലെ

മരമണം


നെറുംതലയിലിറ്റുന്ന

മഴമണം


മനമിനിപ്പിയ്ക്കുന്ന

മണ്ണിന്മണം


തുമ്പമുക്കുറ്റി

ശംഖുപുഷ്പക്കൂട്ടിൽ

പൂവിടുന്ന

പേരില്ലാമണം


അരയിലൊതുങ്ങാ-

പ്പാവുമുണ്ടിൻറെ

പുതുമണം


ഓണപ്പതിപ്പിൻ

ഉള്ളേടിനുള്ളിലെ

പുത്തകമണം


അട്ടത്തു

തൂങ്ങുന്ന

പഴമണം


ചായ്പ്പിൽ

പുകയുന്ന

പഴുക്കാമണം


അടുക്കള മെഴുകുന്ന

പല മണം

പായസമണം

രസമണം

അമ്മമണം


അന്ന്

കുഞ്ഞുനെറുകിനും

മണമുണ്ടായിരുന്നിരിക്കണം


ഉമ്മ വച്ചെന്നെ

നെറുകിൽ

മുകരുന്ന നേരത്ത്

മുത്തച്ഛനുമെന്തോ

മണത്ത പോലായിരുന്നല്ലോ


അന്ന്

കുഞ്ഞുങ്ങൾക്കും

മണമുണ്ടായിരുന്നിരിക്കണം


അന്ന്

ഓണമുണ്ടായിരുന്നിരിക്കണം

5 views0 comments

Recent Posts

See All
bottom of page